അടിവാരത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അടിവാരത്ത് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലെ പൊട്ടികയിൽ വിദ്യാ ബിനു (16) വാണ് മരിച്ചത്. ഈ വർഷം പുതുപ്പാടി ജിഎച്ച്എസിൽ നിന്നും എസ്എസ്എൽസി ജയിച്ച വിദ്യാർത്ഥിനിയാണ്. പ്ലസ്ടുവിന് അപേക്ഷ നൽകിയിരുന്നു.

അടിവാരം മുപ്പതേക്ര മേലെ പൊട്ടികയിൽ താമസിക്കുന്ന വിനുവിന്റെയും ബീനയുടെയും മകളാണ് വിദ്യബിനു. സഹോദരങ്ങൾ വിഷ്ണു, വിസ്മയ. 04/08/22 വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം