ഇസ്ലാമാബാദ്: വ്യോമാതിര്‍ത്തി കടന്നു അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യു.എസ്. വധിച്ചതില്‍ പ്രതിഷേധവുമായി താലിബാന്‍. അമേരിക്കയുടെ അവകാശവാദം അന്വേഷിക്കുകയാണെന്നു താലിബാന്‍ വക്താവ് സുഹെയ്ല്‍ ഷഹീന്‍ അറിയിച്ചു. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല. തെറ്റുകള്‍ യു.എസ്. ആവര്‍ത്തിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഒളിത്താവളത്തില്‍ കഴിഞ്ഞ സവാഹിരിയെ യു.എസ്. നേവി സീലുകള്‍ മിസൈല്‍ ആക്രമണത്തിലൂടെയാണു വധിച്ചത്.സവാഹിരി അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നതിനു താലിബാനു തെളിവ് ലഭിച്ചിട്ടില്ല. യു.എസ്. അവകാശവാദം തെളിയിക്കുന്ന ഒരു സൂചനയുമില്ല. അവകാശവാദത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിടുമെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യു.എസുമായി മുന്‍പ് ഒപ്പിട്ട കരാര്‍ നടപ്പാക്കാന്‍ താലിബാന്‍ പ്രതിജ്ഞാബദ്ധമാണ്. സവാഹിരിക്ക് അഭയം നല്‍കിയതിലൂടെ ദോഹ ഉച്ചകോടിയില്‍ നല്‍കിയ ഉറപ്പ് താലിബാന്‍ ലംഘിച്ചതായുള്ള യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ആരോപണം അദ്ദേഹം തള്ളി.