സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. തൃശ്ശൂരിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോതമംഗലം, മൂവാറ്റുപുഴ, തിരുവല്ല, ചാലക്കുടി, വെള്ളരിക്കുണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കൊല്ലത്ത് അഞ്ചൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 04/08/22 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും, അംഗനവാടികൾക്കും ജില്ലാ കളക്ടർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എംജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു. കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള പരീക്ഷകൾ മാറ്റിവെച്ചു. 05/08/22 വെള്ളിയാഴ്ച വരെയുള്ള പരീക്ഷകളാണ് മാറ്റിയത്.

Share
അഭിപ്രായം എഴുതാം