തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുനരന്വേഷണമില്ല. പുനരന്വേഷണം വേണമെന്ന ഹരജി തിരുവനന്തപുരം സി ജെ എം കോടതി തള്ളി. അപകട മരണമാണെന്ന സി ബി ഐ കണ്ടെത്തല്‍ കോടതി അംഗീകരിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണിയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. സി ബി ഐ സംഘം കേസ് ശരിയായി അന്വേഷിച്ചില്ലെന്നും സി ജെ എം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പിതാവ് പറഞ്ഞു.
ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുനരന്വേഷണമില്ല: അപ്പീല്‍ നല്‍കുമെന്ന് പിതാവ്
