തീവ്രവാദ ബന്ധം; അസമില്‍ 11 പേര്‍ പിടിയില്‍

ഗുവാഹത്തി: തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 11 പേരെ അസം പോലിസ് അറസ്റ്റ് ചെയ്തു. മോറിഗാവ്, ബാര്‍പേട്ട, കാംരൂപ് (മെട്രോ), ഗോള്‍പാറ ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ജിപി സിങ് പറഞ്ഞു. എക്യുഐഎസ് (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ), എബിടി (അന്‍സറുല്ല ബംഗ്ലാ ടീം) എന്നിവയുമായി ബന്ധമുള്ളവരുമായി അവര്‍ ബന്ധപ്പെട്ടെന്ന് പോലിസ് വ്യക്തമാക്കി. നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം