ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കം

വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭകള്‍ വഴി വ്യക്തിഗതമായി അപക്ഷേ നല്‍കിയ 40 പേരാണ് ബയോഗ്യാസ്  പദ്ധതിയുടെ ഭാഗമായത്. സി.എഫ്.സി ഫണ്ടില്‍ നിന്നും 5,38,000 രൂപ വകയിരുത്തിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ഹസീന ഫസല്‍ ഉപഭോക്താവായ പാരമ്പന്‍ ലത്തീഫിന് നല്‍കി നിര്‍വഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടങ്ങളില്‍ തന്നെ  സംസ്‌കരിക്കുക  അതുവഴി വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കുക എന്നിവയാണ്  പദ്ധതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വിവിധ വര്‍ഡ് അംഗങ്ങള്‍, ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം