ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍

ഒറിഗോണ്‍: ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍. ജൂലൈ 24 ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7.05 നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങിയത്.ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി.2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്‌ലറ്റിക്സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. ഒളിവ് യോഗ്യതാ റൗണ്ടില്‍ 88.39 മീറ്റര്‍ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്.

Share
അഭിപ്രായം എഴുതാം