സിവിൽ പൊലീസ് ഓഫിസർ തൂങ്ങി മരിച്ച നിലയിൽ

കൊല്ലങ്കോട് (പാലക്കാട്) ∙ സിവിൽ പൊലീസ് ഓഫിസർ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ .. കൊല്ലങ്കോട് സ്റ്റേഷനിൽ ജോലി ചെയ്യുന്ന വണ്ടിത്താവളം വിളയോടി വടുകത്തറയിൽ ശ്രീൽസൻ (40) ആണു മരിച്ചത്. 2022 ജൂലൈ 23 ശനിയാഴ്ചയാണ് സംഭവം .ജോലിക്കു വന്ന ശേഷം ആളെ കാണാത്തതിനെ തുടർന്നു സ്റ്റേഷനിൽ നിന്നും വീട്ടിൽ നിന്നും ഫോണിൽ തുടർച്ചയായി ബന്ധപ്പെട്ടു. ഫോൺ എടുക്കാത്തതിനെ തുടർന്നു വൈകിട്ട് ആറരയോടെ ഇൻസ്പെക്ടർ എ.വിപിൻദാസും സംഘവും മുറി പരിശോധിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

മുറി കുറ്റിയിട്ട നിലയിലായിരുന്നു. രാവിലെ സംഭവിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ചിറ്റൂർ ഡിവൈഎസ്പി സുന്ദരൻ സ്ഥലത്ത് എത്തി പരിശോധന നടത്തി. ശ്രീൽസന്റെ മാതാവ്: ചെമ്പകവല്ലി. ഭാര്യ: ലിനി (റെയിൽവേ ഉദ്യോഗസ്ഥ, പൊള്ളാച്ചി) മക്കൾ: ശ്രിനിഹ, ശ്രീശ. മറ്റു പരിശോധനകൾ നടത്തിയ ശേഷം മൃതശരീരം പോസ്റ്റുമോർട്ടത്തിന് അയയ്ക്കുമെന്നു പൊലീസ് പറഞ്ഞു

Share
അഭിപ്രായം എഴുതാം