കൈറ്റ് വിക്ടേഴ്‌സിലെ കാർട്ടൂൺ & കാരിക്കേച്ചർ പരിശീലിപ്പിക്കൽ പരിപാടിയായ ‘വരൂ വരയ്ക്കൂ’ ജൂലൈ 24 മുതൽ സംപ്രേഷണം ആരംഭിക്കും. മനുഷ്യന്റെ മുഖത്തെ നവരസങ്ങൾ വരയ്ക്കൽ, നടത്തം, ഓട്ടം, നൃത്തം, അദ്ധ്വാനം എന്നിവയെല്ലാം ഉള്ളടക്കമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2010ൽ പന്ത്രണ്ട് മണിക്കൂറിൽ 651 ലൈവ് കാരിക്കേച്ചർ വരച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ പ്രശസ്ത കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ സജീവ് ബാലകൃഷ്ണനാണ് പരിപാടി അവതരിപ്പിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ആണ്. സംപ്രേഷണം എല്ലാ ഞായറാഴ്ചയും രാവിലെ 07.30നും വൈകുന്നേരം 07.30നും. പുനഃസംപ്രേഷണം ചൊവ്വ രാവിലെ 9 നും വൈകുന്നേരം 7.30 നും.