എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി ഇന്റര്‍വ്യൂ 26ന്

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 26ന് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ കോട്ടയം, ഏറ്റുമാനൂര്‍, മുത്തൂര്‍, തിരുവല്ല എന്നിവിടങ്ങളിലേക്ക് സെയില്‍സ് ട്രെയിനീസ്, എക്സിക്യൂട്ടീവ്സ്, ഫ്ലോര്‍ഹോസ്റ്റസ്, സെക്യൂരിറ്റി ഗാര്‍ഡ്സ് (സ്ത്രീ, പുരുഷന്‍), ഡ്രൈവര്‍, ഡെസ്പാച്ച് ക്ലാര്‍ക്ക്, വിഷ്വല്‍ മെര്‍ക്കന്‍ഡൈസര്‍ എന്നീ വേക്കന്‍സികളുടെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള 20-45 ഇടയില്‍ പ്രായപരിധിയുള്ള യുവതി യുവാക്കള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം’ എന്ന ഫേസ്ബുക്ക്പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0481 2 563 451, 2 565 452.

Share
അഭിപ്രായം എഴുതാം