മുംബൈ: രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് മുംബൈയില്‍ പിടിയില്‍. മറൈന്‍ ഡ്രൈവ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വനം വകുപ്പുമായി ചേര്‍ന്ന് ഒബ്രോയ് ഹോട്ടലിലാണ് പൊലീസ് 20/07/22 ബുധനാഴ്ച തെരച്ചില്‍ നടത്തിയത്. മഹാരാഷ്ട്രയിലെ ദോപ്പോളി സ്വദേശിയായ 25 കാരനാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2.619 ഗ്രാം തൂക്കം വരുന്ന തിമിംഗല ഛര്‍ദിക്ക് ആഗോള മാര്‍ക്കറ്റില്‍ ഏകദേശം 2 കോടി 60 ലക്ഷം വില വരും. പ്രതിയെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.