തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം; അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകൾ അജീഷ്ന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കമാണ് കാരണമെന്ന് പോലീസ് പറയുന്നു. അയൽവാസികളായ പ്രതികൾ നിരീക്ഷണത്തിൽ ആണെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

ബിന്ദുവിന്റെ അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും, മകന്റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. റവന്യൂ വകുപ്പ് അതിർത്തി തിരിച്ചു കൊടുത്ത സ്ഥലത്ത് മതിൽ നിർമ്മാണം നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. റബ്ബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദുവിനും, മകൾ അജീഷ്നക്കും നേരെ ഒഴിച്ചത്. അജീഷ്നയുടെ മുഖത്തും കൈയ്ക്കും കാര്യമായ പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്.

Share
അഭിപ്രായം എഴുതാം