റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്‌ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ ആ വഴി വന്ന പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ സന്ധ്യ തപ്നോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയതെന്ന് റാഞ്ചി എസ്പി അനുഷ്മാന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സന്ധ്യയുടെ മരണം. പ്രതിക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

Share
അഭിപ്രായം എഴുതാം