കോവിഡ് വന്നവരിൽ ഹൃദ്രോഗം വർദ്ധിക്കുന്നതായി പഠന വിവരം

തിരുവനന്തപുരം: കോവിഡ് വന്നതിനുശേഷം ആശുപത്രികളിൽ എത്തുന്ന രോഗികളുടെയും ഹൃദ്രോഗത്തെ തുടർന്നുള്ള മരണങ്ങളുടെയും കാരണമറിയുവാൻ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കോവിഡ് വന്നവരിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്നും, ഹൃദ്രോഗമരണങ്ങൾ കൂടുതലാണെന്നും ക്ലിനിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായിട്ടുണ്ട്. കേരളത്തിലെ തന്നെ വിവിധ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച വിദഗ്ധരാണ് ഇത് സംബന്ധിച്ച വിവരം നൽകുന്നത്.

കൊറോണ വൈറസ് മുന്‍പ് ഒരസുഖവും ഇല്ലാത്തവരിലും പലതരം ഹൃദയസംബന്ധമായ അസുഖങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. രണ്ടു രീതിയിലാണ് ഈ വൈറസ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നത്.
1) വൈറസ് ശരീരത്തില്‍ കയറി കോശങ്ങളെ ആക്രമിക്കുന്നു.
2) വൈറസ് കയറുമ്പോള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പ്രതിരോധശക്തി ശരീരത്തിലെ തന്നെ കോശങ്ങളെ ആക്രമിക്കുന്നു.

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിതരായ 1000 പേരില്‍ 45 ഓളം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നു. നേരത്തെ യാതൊരു രോഗവുമില്ലാതിരുന്ന കോവിഡ് ബാധിതരായ നല്ലൊരു ശതമാനം ചെറുപ്പക്കാരില്‍ ഹൃദയാഘാതം മരണ കാരണമാകുന്നു. ജീവിച്ചിരിക്കുന്നവരില്‍ എംആര്‍ഐ സ്‌കാന്‍, ആന്‍ജിയോഗ്രാം, എക്കോ കാര്‍ഡിയോഗ്രാം മുതലായവയും, മരിച്ചവരില്‍ പോസ്റ്റുമോര്‍ട്ടപഠനങ്ങള്‍ വഴിയും നടത്തിയ ചെറുഗവേഷണങ്ങളിലൂടെയാണ് വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ചില ആശുപത്രികളില്‍ കോവിഡ് കാലത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ പറ്റി സമഗ്രപഠനങ്ങള്‍ നടന്നുവരികയാണ്. ഇരുപതുകളിലുള്ള ചെറുപ്പക്കാരില്‍ പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം എന്നിവയില്ലാത്ത ചെറുപ്പക്കാരിലും ഹൃദ്രോഗം വരുമ്പോള്‍ ഹൃദയത്തിന്റെ താളം തെറ്റുകയും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ മരണം സംഭവിക്കുകയും ചെയ്യുന്നു. സാധാരണ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ കൂടുതലാണ്. ഒന്നിലധികം രക്തക്കുഴലുകളെയും ഇത് ബാധിക്കുന്നതായും കാണുന്നു. ഹൃദയധമനികളിലെ അടവ് മൂലം ഹൃദയാഘാതത്തിന്റെ തീവ്രതയും, മരണത്തിനുള്ള സാദ്ധ്യതയും കൂടുന്നു. മാത്രമല്ല, തലച്ചോറിലേക്കും കിഡ്‌നിയിലേക്കും കൈകാലുകളിലേക്കും ഉള്ള രക്തക്കുഴലുകളെയെല്ലാം ബാധിക്കുന്നതു വഴി മസ്തിഷ്‌കാഘാതം, കിഡ്‌നി, പള്‍മണറി മുതലായ രോഗാവസ്ഥകളെല്ലാം സംഭവിക്കുന്നു.

ഹൃദയത്തിലെ നാഡീവ്യൂഹങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. എംആര്‍ഐ സ്‌കാന്‍, ആന്‍ജിയോഗ്രാം, എക്കോ കാര്‍ഡിയോഗ്രാം തുടങ്ങിയ ടെസ്റ്റുകള്‍ വഴി രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. കോവിഡ് വന്നവരിൽ നടത്തേണ്ട രക്ത പരിശോധന പാക്കേജുകൾ ഉണ്ട്. ആ പാക്കേജുകളിൽ രക്ത പരിശോധന നടത്തുകയും വേണം.

ലക്ഷണങ്ങള്‍

കോവിഡ് വന്നവരിൽ പിന്നീട് ഹൃദയസംബന്ധവും, ശ്വാസകോശസംബന്ധവുമായ പലവിധ രോഗങ്ങള്‍ കാണപ്പെടുന്നതായി പഠന വിവരം.
ഇതിനു കാരണം
1) രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത്.
2) സ്ട്രസ്സ് അഥവാ മാനസിക സംഘർഷം
3)രക്തധമനികളിലെ നീര്‍ക്കെട്ട് മൂലമുണ്ടാകുന്ന ഹൃദയാഘാതം.
4) ശ്വാസകോശത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന നീര്‍ക്കെട്ട്.
5) ഹൃദയത്തിന്റെ ഇടത്തെ അറകളിലുണ്ടാകുന്ന നീര്‍ക്കെട്ട്.
6) അനിയന്ത്രിതമായ നെഞ്ചിടിപ്പ്.
7) ഹൃദയാഘാതം.

എങ്ങനെ അതിജീവിക്കാം.

1) ചിട്ടയായ വ്യായാമം, യോഗ, ധ്യാനം മുതലായവ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും, വിഷാദം പോലെയുള്ള രോഗങ്ങളെ തടയുകയും, ഉന്മേഷവും, ആരോഗ്യവും വര്‍ധിപ്പിച്ച് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു.
2) പോഷകസമൃദ്ധമായ ഭക്ഷണരീതിയിലൂടെ പല അസുഖങ്ങളെയും പ്രതിരോധിക്കാം.
3) ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള തുടര്‍ച്ചയായ ഉറക്കം.
4) അമിത രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയവ നേരത്തെ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സ എടുക്കേണ്ടതാണ്.
5) പാരമ്പര്യമായി ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയവയുണ്ടെങ്കില്‍ മുന്‍കരുതല്‍ എടുക്കുക.
6) കുടുംബത്തിലുള്ളവരും സുഹൃത്തുക്കളുമായി ഒത്തുകൂടി സ്‌നേഹം പങ്കുവയ്ക്കുക.
7) കോവിഡ് രോഗാവസ്ഥ മാറിയാലും രണ്ടു മൂന്നു മാസം വരെ എങ്കിലും ആരോഗ്യം ശ്രദ്ധിക്കുക. ശരീരത്തില്‍ സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ തന്നെ വേണ്ട ചികിത്സ തേടുക.
8) വീട്ടിൽ ഒരു ഓക്സിമീറ്റർ കരുതുകയാണ് എങ്കിൽ ക്ഷീണമോ ബുദ്ധിമുട്ടോ വരുമ്പോൾ ഓക്സിജൻ ലെവൽ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം