ഒൻപത്‌ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പൂജാരി പോലീസ് പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത്‌ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത്‌ വരികയായിരുന്നു വിബിൻ. ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം