കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു

കാസര്‍ഗോഡ്: കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കലില്‍ 06/07/22 ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബര്‍ ടാപ്പിങ് തൊഴിലാളികളായ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(46), മാവേലിക്കര ഈരേഴ തെക്ക് കുറ്റിയില്‍ സന്തോഷ് (45), കൊടുമണ്‍ ഐക്കാട് ചൂരക്കുന്ന് മഹാദേവര്‍ മലനടയ്ക്ക് സമീപം പാറവിള തെക്കേതില്‍ ബാബു യോഹന്നാന്‍ (49) എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളി ജോണിനെ (44) പരുക്കുകളോടെ ബണ്ട്വാള്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചിക്കല്‍ മുക്കുഡയില്‍ റബര്‍ തോട്ടത്തിലാണ് അപകടത്തില്‍പ്പെട്ടവര്‍ ജോലി ചെയ്തുവന്നത്. അഞ്ചു പേര്‍ താമസിക്കുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ബിജു സംഭവസ്ഥലത്തും മറ്റ് രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു മണ്ണിടിഞ്ഞ് മരിച്ച സ്ഥലം ദക്ഷിണ കന്നട ജില്ലാ ചുമതല വഹിക്കുന്ന മന്ത്രി സുനില്‍ കുമാര്‍ ഇന്നലെ ഉച്ചയോടെ സന്ദര്‍ശിച്ചു. മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷിക്കുവാന്‍ കഴിഞ്ഞുള്ളൂവെന്നു മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വഴി തേടും. രാജേഷ് നായിക് എം.എല്‍.എ., ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി. രാ-ജേന്ദ്ര എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.മരിച്ച ബാബു യോഹന്നാന്‍ െവെകിട്ട് നാലുമണിക്കും ഭാര്യയുമായി മൊെബെല്‍ ഫോണില്‍ സംസാരിച്ചിരുന്നു. മേയ് ആദ്യവാരം നാട്ടില്‍ വന്നു മടങ്ങിയതാണ്. വിവരമറിഞ്ഞ് ബന്ധുക്കള്‍ അപകട സ്ഥലത്തെത്തിയിട്ടുണ്ട്. ബാബുവിന്റെ ഭാര്യ ഡെയ്‌സി. മക്കള്‍: സിബി (ദുബായ്), സിബിന്‍ (വിദ്യാര്‍ഥി).മരിച്ച സന്തോഷ് കോട്ടയം പള്ളിക്കത്തോട് ഇളംപള്ളി ഓലിക്കപ്പറമ്പില്‍ ശിവന്റെ മകനാണ്്. മാതാവ് മണി കഴിഞ്ഞ ദിവസമാണു മരിച്ചത്. സന്തോഷിന്റെ സംസ്‌കാരം മാവേലിക്കരയില്‍ നടക്കും. ഭാര്യ: ചെട്ടികുളങ്ങര ഈരേഴതെക്ക് കുറ്റിയില്‍ ശാന്തി. മക്കള്‍: മേഘമോള്‍, ആകാശ്.

Share
അഭിപ്രായം എഴുതാം