കേരളത്തിൽ പുതിയ ജനപക്ഷ പരിസ്ഥിതിശാസ്ത്ര പ്രസ്ഥാനം രൂപപ്പെടുന്നു

കോഴിക്കോട്: കേരളത്തിൽ പുതിയ ജനപക്ഷ പരിസ്ഥിതി ശാസ്ത്ര പ്രസ്ഥാനം രൂപപ്പെടുന്നു. മനുഷ്യനെ കുറ്റവാളിയായി സ്ഥാപിക്കുന്ന അശാസ്ത്രീയ പരിസ്ഥിതി വ്യാഖ്യാനങ്ങൾക്കും സാഹിത്യത്തിലും തിരുത്തൽ വരുത്തുകയും മനുഷ്യ ജീവിതത്തെ നിരസിക്കുന്ന ചിന്തകളെ തിരുത്തുകയും ബദൽ സൃഷ്ടിക്കുകയുമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇതു സംബന്ധിച്ച കൂടിച്ചേരൽ 2022 ജൂൺ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളും പ്രവർത്തന പദ്ധതികളും ഇനി പറയുന്ന വിധമാണ്.

സമ്മേളനം ഏലിയാസ് കെ പി ഉദ്ഘാടനം ചെയ്യുന്നു

മനുഷ്യ പക്ഷത്ത് നിന്ന് ശാസ്ത്രീയമായി പരിസ്ഥിതി പ്രശ്നങ്ങളെ സമീപിക്കുന്ന നവ പരിസ്ഥിതി വാദികളുടെ കൂട്ടായ്മ നിലവിൽ വന്നു. മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്ക്കരിക്കുക. ശാസ്ത്രീയമായ അറിവിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി ബോധം നവീകരിക്കപ്പെടുക. മനുഷ്യനെ പരിസ്ഥിതി വിരുദ്ധനായി പ്രതിസ്ഥാനത്ത് നിർത്തുന്ന വിധത്തിൽ പരിസ്ഥിതി ചിന്തകൾ നിർമ്മിക്കുന്ന, കുട്ടികളിൽ തലമുറകളോളം പാരിസ്ഥിതിക പേടി ചിന്തയുണ്ടാക്കുന്ന പാഠഭാഗങ്ങൾ സ്ക്കൂൾ , കോളേജ് ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് നീക്കം ചെയ്യുക. ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി നിർദ്ദേശം സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നിയമ നിർമാണം നടത്തുക. കെ. റയിൽ പദ്ധതി നടപ്പിലാക്കുക. 2008-ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ജനദ്രോഹ വ്യവസ്ഥകൾ റദ്ദാക്കുക തുടങ്ങിയ നിരവധി വിഷയങ്ങളെ മുൻ നിർത്തി കേരളത്തിന്റെ പരിസ്ഥിതി വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽപ്പെട്ട സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മ കോഴിക്കോട് വെച്ച് നിലവിൽ വന്നു.

Read More: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

അധ്യക്ഷപ്രസംഗം- ടെഡി സി എക്സ്

മനുഷ്യനെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു കുറ്റവാളിയെ പോലെ പാപിയായി കാണുന്ന തീവ്രപരിസ്ഥിതി ചിന്തയാണ് നിലവിലുള്ള കേരളീയപൊതുബോധം മുന്നോട്ടുവെക്കുന്നത്. ശാസ്ത്രീയമായ അറിവുകളുടെയോ വിവരങ്ങളുടെയോ പിൻബലമില്ലാതെ പരിസ്ഥിതിവിനാശത്തെക്കുറിച്ചുള്ള ഭയാശങ്കകൾ സൃഷ്ടിക്കുകയാണ് ഒരുകൂട്ടം തീവ്രപരിസ്ഥിതിവിചാരക്കാർ. കാലോചിതമായും ആധുനികവുമായും മനുഷ്യോന്മുഖമായും നമ്മുടെ പാരിസ്ഥിതിക ആലോചനകളെ പുതുക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംബന്ധിച്ച അതികാല്പനികവാദങ്ങളല്ല നമുക്കു വേണ്ടത്.

Read More: എന്താണ് ബഫർസോൺ ? എത്ര https://samadarsi.com/2022/06/26/2506221/ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

എ പി ഭവിത സംസാരിക്കുന്നു

ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിൽ ആത്യന്തികമായി മനുഷ്യവിമോചനത്തിനുതകുന്ന പ്രായോഗികമായ പാരിസ്ഥിതികവിചാരങ്ങളാണ് കാലത്തിനാവശ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം ആലോചനകൾ ഉയർന്നുവരുന്നുണ്ട്. ഇതിനെ കഴിയുന്നത്ര കൂട്ടിയോജിപ്പിക്കാനും ശക്തമായ ഒരു മുന്നേറ്റമായി മാറ്റിയെടുക്കാനും വേണ്ടി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ചേർന്ന യോഗം ഏലിയാസ് പൌലോസ് ഉൽഘാടനം ചെയ്തു. പ്രേമൻ തറവട്ടത്ത് സ്വാഗതവും, ടെഡി സി.എക്സ് അധ്യക്ഷതയും വഹിച്ചു. കെ. ശിവദാസൻ അട്ടപ്പാടി, എ. പി ഭവിത, ഡോ. വി അബ്ദുൾ ലത്തീഫ്, പ്രബിന്‍ ബാലൻ, അഡ്വ അലൻ, അഡ്വ ലിസ്സി തുടങ്ങിയവർ സംസാരിച്ചു. മഹമ്മൂദ് മൂടാടി നന്ദി പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ: ടെഡി സി എക്സ്.
കൺവീനർ: നിഷാദ് കെ.എസ്.

സംഘടനയുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ: 9446279579, 9746266001

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം