ഇന്ത്യയുടെ പാരുള്‍ ചൗധരി ദേശീയ റെക്കോഡ് തിരുത്തി

ലൊസാഞ്ചലസ്: ഇന്ത്യയുടെ പാരുള്‍ ചൗധരി 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡ് തിരുത്തി. യു.എസിലെ ലൊസാഞ്ചലസില്‍ നടന്ന സൗണ്ട് റണ്ണിങ് മീറ്റിലാണ് പാരുള്‍ ചൗധരി എട്ട് മിനിറ്റ് 57.19 സെക്കന്‍ഡില്‍ ഓടിയെത്തി ദേശീയ റെക്കോഡ് തിരുത്തിയത്.

സൂര്യ ലോകനാഥന്‍ ആറു വര്‍ഷം മുമ്പ് ന്യൂഡല്‍ഹിയില്‍ കുറിച്ച 9 മിനിറ്റ് 4.5 സെക്കന്‍ഡിന്റെ റെക്കോഡാണ് 27 വയസുകാരിയായ പാരുള്‍ തകര്‍ത്തത്. ജാക്ക് കെംപ് സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ പാരുള്‍ വെങ്കലം നേടി. ചൈനയുടെ വു ഹീ എട്ട് മിനിറ്റ് 52.19 സെക്കന്‍ഡില്‍ സ്വര്‍ണവും ഒ കീഫി എട്ട് മിനിറ്റ് 53.47 സെക്കന്‍ഡില്‍ വെള്ളിയും നേടി. 3000 മീറ്റര്‍ ഒളിമ്പിക്സ് മത്സരയിനമല്ല. അതു കൊണ്ട് തന്നെ ഈയിനത്തിന് താര പരിവേഷവുമില്ല. ഒറിയോണില്‍ ഈ മാസം അവസാനം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ സംഘത്തില്‍ പാരുള്‍ ചൗധരിയുമുണ്ട്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണു പാരുള്‍ മത്സരിക്കുക. കഴിഞ്ഞ മാസം നടന്ന സീനിയര്‍ അത്ലറ്റിക്സിലെ സ്റ്റീപ്പിള്‍ ചേസില്‍ പാരുള്‍ സ്വര്‍ണം നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →