ആശാരിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റ വയോധികൻ മരിച്ചു

കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്. 2022 ജൂൺ പതിനെട്ടാം തീയതിയാണ് സംഭവം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂലൈ 2 നാണ് പ്രകാശൻ മരണപ്പെട്ടത്.

Share
അഭിപ്രായം എഴുതാം