സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷാ ഫലം ജൂലൈയില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 4നും 12-ാം ക്ലാസ് ഫലം ജൂലൈ 10നും പ്രഖ്യാപിച്ചേക്കും. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോര്‍ഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ. ഫല പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുയര്‍ന്നിരുന്നു. ഫലപ്രഖ്യാപനം വൈകുന്നത് തുടര്‍പഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു ബോര്‍ഡ് പരീക്ഷ.

Share
അഭിപ്രായം എഴുതാം