ആകാശ് അംബാനി ജിയോ ചെയര്‍മാന്‍

മുംബൈ: റിലയന്‍സ് ജിയോ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് മുകേഷ് അംബാനി. മൂത്തമകന്‍ ആകാശ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ ഡിവിഷനായ ജിയോ ഇന്‍ഫോകോം ബോര്‍ഡ് ചെയര്‍മാനാകും.27/06/22 തിങ്കളാഴ്ചയാണ് മുകേഷ് അംബാനി ചെയര്‍മാന്‍ സ്ഥാനം ഔദ്യോഗികമായി രാജിവച്ചത്. അന്നുചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ആകാശിനെ ചെയര്‍മാനാക്കാനുള്ള തീരുമാനത്തിന് അംഗീകാരവും നല്‍കി. നിലവില്‍ കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ആകാശ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിച്ചു.

Share
അഭിപ്രായം എഴുതാം