മുംബൈ: ഉയര്‍ന്ന പണപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ മുന്നറിയിപ്പ്.വിലക്കയറ്റം തടയാന്‍ പ്രധാന പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് കൂട്ടിയത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അപ്പോഴും ഉയര്‍ന്ന പണപ്പെരുപ്പം വലിയ വെല്ലുവിളി തന്നെയാണെന്നു വ്യക്തമാക്കുന്നതാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ വാക്കുകള്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി ജൂണ്‍ എട്ടിനാണ് ഇതിനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിച്ചതും.
പണപ്പെരുപ്പം: ആശങ്ക പങ്കുവച്ച് ആര്‍.ബി.ഐ. ഗവര്‍ണര്‍
