രൂപയ്ക്ക് റെക്കോഡ് ഇടിവ് 78.40

മുംബൈ: യു.എസ് ഡോളറിനെതിരേ 27 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 78.40 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി. അനിയന്ത്രിതമായ വിദേശ ഫണ്ടുകളുടെ ഒഴുക്കും ആഭ്യന്തര ഓഹരികളിലെ നഷ്ടവുമാണ് ഇന്ത്യന്‍ രൂപയ്ക്കു പ്രഹരമായത്.വിദേശത്ത് ഡോളറിന്റെ നില കൂടുതല്‍ ശക്തിപ്പെട്ടതും രൂപയ്ക്കു തിരിച്ചടിയുണ്ടാക്കിയെന്ന് ഫോറെക്സ് വ്യാപാരികള്‍ പറഞ്ഞു.അപ്പോഴും, രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുറയുന്നതാണ് രൂപയുടെ നഷ്ടം നിയന്ത്രിച്ചത്.

Share
അഭിപ്രായം എഴുതാം