റോം: മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്നലെയാണ് വത്തിക്കാന്‍ സിറ്റിയിലെത്തി പട്നായിക്കും സംഘവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ദുബായ്, റോം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സംഘം വത്തിക്കാനിലെത്തിയത്. റോമിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) കേന്ദ്ര ആസ്ഥാനവും സംഘം സന്ദര്‍ശിക്കും. ഭക്ഷ്യ സുരക്ഷ, ദുരന്ത നിവാരണ സംവിധാനങ്ങളില്‍ ഒഡീഷയുടെ പരിവര്‍ത്തന യാത്ര സംബന്ധിച്ച അനുഭവപാഠങ്ങള്‍ പങ്കിടുകയാണ് ഉദ്ദേശ്യം. മടക്കയാത്രയ്ക്കിടെ ദുബായില്‍ നിക്ഷേപകരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച സംഘം റോമിലെ സ്മൃതിമന്ദിരത്തിലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പാകെ ശ്രദ്ധഞ്ജലി അര്‍പ്പിച്ചിരുന്നു.
മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക്
