റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരന് ദാരുണാന്ത്യം

June 24, 2022 - 8:38 am

തൃശ്ശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു.പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനൻ (18) ആണ് മരിച്ചത്. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് അപകടം ഉണ്ടായത്.2022 ജൂൺ 23ന് രാത്രി ഒൻപതോടെയാണ് സംഭവം . പഴഞ്ഞിയിൽ നിന്ന് പോർക്കുളത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു നന്ദനൻ.എതിരെ വന്ന സ്കൂട്ടറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു

ഉടൻ തന്നെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ നന്ദനനെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴഞ്ഞിയിലെ വർക് ഷോപ്പ് ജീവനക്കാരനാണ് മരിച്ച നന്ദനൻ. അമ്മ സുധ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *