റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൗതുക വണ്ടി മോട്ടോര്‍വാഹന വകുപ്പ്‌ പൊക്കി

June 22, 2022 - 7:31 pm

മലപ്പുറം: ” തുക്കുടു` എന്ന കൗതുക ഇലക്ട്രിക്ക്‌ ഓട്ടോ റിക്ഷവാഹനം ഉദ്യോഗസ്ഥര്‍ പൊക്കി. ആര്‍ടിഒ കെകെ സുരേഷ്‌ കുമാറിന്റെ നിര്‍ദേശപ്രകാരമാണ്‌ രജിസ്‌റ്റര്‍ ചെയ്യാതെയും ഇന്‍ഷ്വറന്‍സ്‌ ഇല്ലാതെയും നിരത്തിലിറക്കിയതിന്‌ ഇലക്ട്രിക്ക്‌ ഓട്ടോറിക്ഷ വളാഞ്ചേരി കഞ്ഞിപ്പുര വച്ച്‌ എഎംവിമാരായ വി.വിജീഷ്‌, പി.ബോണി എന്നിവരുടെ നേതൃത്വത്തില്‍ പൊക്കിയത്‌.

ഡെല്‍ഹിയില്‍ നിന്ന്‌ ഒരു വര്‍ഷം മുമ്പാണ്‌ കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്‌. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ട വാഹനമായിരുന്നു ഇത്‌. എന്നാല്‍ ഒരു വര്‍ത്തിലധികമായിട്ടും രജിസ്‌ട്രേഷന്‍ നടത്താത്തതിനെ തുടര്‍ന്നാമ്‌ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *