ആലക്കോട് : ഉദയഗിരി പഞ്ചായത്തിലെ അപ്പര്‍ ചീക്കാട് മുട്ടത്താംവയല്‍,മൂരിക്കടവ്, ലോവര്‍ ചീക്കാട് എന്നിവിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ടവം. പതിനഞ്ചോളം കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ചവിട്ടിയരച്ച കാട്ടാനക്കൂട്ടം കര്‍ണാടക വനാതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഒരേസ്ഥലത്തുതന്നെ മൂന്നും നാലും തവണയാണ് ഇവ കടന്നുകയറി നാശം വിതക്കുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിട്ടുളളത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരനും ഭരണസമിതി അംഗങ്ങളും സന്ദര്‍ശിച്ചു. സകലതും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ പോലും ആകാതെ അധികൃതര്‍ മടങ്ങുകയായിരുന്നു.