സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി

കാസർകോട്: ബേക്കൽ കരിച്ചേരിയിൽ സിപിഐ നേതാവ് എ മാധവൻ നമ്പ്യാർ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കരിച്ചേരിയിലെ ശ്രീഹരി (28) ആണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.പോലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

2022 ജൂൺ 17 ന് രാവിലെയാണ് മാധവൻ നമ്പ്യാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് . കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വെച്ചത് ശ്രീഹരിയാണ്. ഇതിൽനിന്ന് കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്നാണ് മാധവൻ നമ്പ്യാർ മരിച്ചത്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പോലീസിന് മൊഴി നൽകി. വലത് കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്ന് കിടക്കുന്ന ഇദ്ദേഹത്തെ വൈകിയാണ് കണ്ടത്. സിപിഐ കരിച്ചേരി ബ്രാഞ്ച് മുൻ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുൻ അംഗവുമാണ് മരിച്ച മാധ്യൻ നമ്പ്യാർ.

സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കൽ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. . മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം