ഷാജ് കിരണിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്

പാലക്കാട്: തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരൺ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാൻ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങൾ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തിയോ എന്ന് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിടുന്നതിന് മുമ്പായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

മാധ്യമ പ്രവർത്തകരോടെല്ലാം എന്റെ സെക്‌സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരൺ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതൽ ആക്രമിക്കാക്കാൻ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങൾ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കിൽ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതിൽ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാൻ പറയുന്നില്ല. ആരും എന്നെ സഹായിക്കാൻ പോകുന്നില്ല’, സ്വപ്‌ന പറഞ്ഞു.

ഇനി ഷാജ് പറയുന്നത് പോലെ അങ്ങനെയൊരു സെക്‌സ് വീഡിയോ ഉണ്ടെങ്കിൽ ദയവായി എല്ലാവരും അത് കാണണമെന്ന് അഭ്യർഥിക്കുന്നു. 100 ശതമാനം കണ്ടുകഴിഞ്ഞിട്ട് അത് ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഒരുപെൺകുട്ടിയെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്’, സ്വപ്‌ന പറഞ്ഞു.

Share
അഭിപ്രായം എഴുതാം