പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഖില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കാടകലം. ഇപ്പോഴിതാ ഒടിടി സൈന പ്ലേയില് ചിത്ര൦ റിലീസ് ചെയ്തു.
മാസ്റ്റര്‍ ഡാവിഞ്ചി സതീഷും സിനിമാ താരവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് ‘കാടകല’ത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റ് അഭിനേതാക്കള്‍ക്കുമൊപ്പം ആദിവാസികളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.
52-ാമത്തെ സംസ്ഥാന പുരസ്കാരത്തില്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയതു മുതൽ ചിത്രം ഇതിനോടകം സംസ്ഥാന പുരസ്കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജിന്റോ തോമസും സഖില്‍ രവീന്ദ്രനും ചേര്‍ന്നാണ്.