കേദാര്‍നാഥില്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി. നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്റര്‍ മുകളിലേക്ക് ഉയര്‍ന്ന് ഒരു തവണ കറങ്ങിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനും പരിക്ക് പറ്റിയിട്ടില്ല. മേയ് 31ന് കേദാര്‍നാഥ് ഹെലിപാഡിലാണ് സംഭവം. ചുറ്റിലും നിരവധി തീര്‍ഥാടകര്‍ ഉള്ള സമയത്താണ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് മുകളിലേക്ക് ഉയര്‍ന്ന ഹെലികോപ്റ്റര്‍ ഒരു തവണ കറങ്ങിയ ശേഷമാണ് താഴെ സുരക്ഷിതമായി ഇറക്കിയത്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണിത്. യാത്രക്കാരുമായി ലാന്‍ഡ് ചെയ്യാനിരിക്കേയാണ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടമായത്. സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും വരുത്തരുതെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി.

Share
അഭിപ്രായം എഴുതാം