എറണാകുളം: ജനകീയ മത്സ്യകൃഷി : അവാര്‍ഡിന് അപേക്ഷിക്കാം

മികച്ച മത്സ്യ കര്‍ഷകര്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന  ജനകീയ മത്സ്യ കൃഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഓരുജല കര്‍ഷകന്‍, ശുദ്ധജല കര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, അക്വാകള്‍ച്ചര്‍  പ്രൊമോട്ടര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി എന്നീ  വിഭാഗങ്ങളിലാണ് അവാര്‍ഡ്, സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ധന സഹായ  പദ്ധതികളിലൂടെയും സ്വന്തമായും മത്സ്യകൃഷിയിലേര്‍പ്പെടുന്നവര്‍ക്കും  അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 10 ന് വൈകിട്ട് നാലിന് മുമ്പായി  നല്‍കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജില്ലാ ഓഫീസ്, എറണാകുളം, മത്സ്യഭവനുകള്‍ എന്നിവിടങ്ങളി  ലഭ്യമാണ്.  ഫോണ്‍: 0484 – 2394476 

Share
അഭിപ്രായം എഴുതാം