ജില്ലയിലെ നെട്ടൂര്‍ എയുഡബ്ലിയുഎം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് സ്ഥാപനത്തിലേക്ക് എം.എസ്.സി മൈക്രോബയോളജി പാസായ എന്‍.എ.ബി.എല്‍ ലാബുകളില്‍ പ്രവൃത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും പരിചയസമ്പന്നരുടെയും അസല്‍ രേഖകള്‍ സഹിതം ജൂണ്‍ എട്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2960429.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
