ആഹാ സുന്ദര , ട്രയിലർ പുറത്ത്

ഹൈദരാബാദ്: വിവേക് ആത്രേയ സംവിധാനം ചെയ്ത് നാനി, നസ്രിയ നസീം എന്നിവർ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. ഇതിന്റെ മലയാള പതിപ്പാണ് ആഹാ സുന്ദര. റൊമാന്റിക് കോമഡി വിഭാഗത്തില് വരുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹിന്ദു, ക്രിസ്ത്യന്‍ പ്രണയത്തിന്റെ കഥ പറയുന്നതാണ് സിനിമ. സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ക്രിസ്ത്യന്‍ യുവതി ലീലയായാണ് നസ്രിയ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെയും പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ക്രിസ്ത്യന്‍ വിവാഹ വേഷത്തില്‍ ഗൗണ്‍ അണിഞ്ഞു നില്‍ക്കുന്ന നസ്രിയക്കൊപ്പം സ്യൂട്ട് അണിഞ്ഞു നില്‍ക്കുന്ന നാനിയുടേതാണ് ആദ്യ പോസ്റ്റര്‍ എങ്കിൽ പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ജൂൺ 10 ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നത്.

Share
അഭിപ്രായം എഴുതാം