കൊല്ലത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി; അമ്മ സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയതിന്

കൊല്ലം: കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി ആത്മഹത്യചെയ്തത് സോഷ്യൽ മീഡിയ ഉപയോഗം അമ്മ വിലക്കിയതിനെ തുടർന്ന്. കോട്ടക്കകം സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. പെൺകുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. അമ്മ സിന്ധു മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനെ വഴക്കു പറഞ്ഞിരുന്നു.

ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് വഴക്കു പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങി മരിക്കുകയായിരുന്നു. 05/06/22 (ഞായറാഴ്ച) രാത്രിയായിരുന്നു സംഭവം. കൊല്ലത്ത് വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. വാടക വീട്ടിലെ ജനൽ കമ്പിയിൽ ആണ് ശിവാനി തൂങ്ങിയത്. 06/06/22 (തിങ്കളാഴ്ച) രാവിലെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അച്ഛൻ രതീഷ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സംസ്കാരം നടത്തുമെന്നാണ് വിവരം. കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം