സല്‍മാന്‍ ഖാന് വധഭീഷണി

ബാന്ദ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്റെ കത്ത്. സല്‍മാന്‍ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡിലെ ബെഞ്ചില്‍ നിന്ന് താരത്തിന്റെ സെക്യൂരിറ്റി ജീവനക്കാരാണ് കത്ത് കണ്ടെടുത്തത്. സംഭവത്തില്‍ ബാന്ദ്ര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കത്ത് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. നേരത്തെയും സല്‍മാന് ഇത്തരത്തിലുള്ള വധഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു.ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് കത്തിന് പിന്നിലെന്നാണ് നിഗമനം.

Share
അഭിപ്രായം എഴുതാം