ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിന് ജലശക്തി അഭിയാന്‍

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം സമഗ്രമാക്കി പദ്ധതി രൂപവത്കരണത്തിന് ഉതകുന്ന രീതിയില്‍ ക്രോഡീകരിക്കാന്‍ ജലശക്തി അഭിയാന്‍ ‘കാച്ച് ദി റെയിന്‍’ പദ്ധതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജലശക്തി അഭിയാന്‍.  ഓരോ വകുപ്പും നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവൃത്തികള്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും  ജലശക്തി അഭിയാന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. കുളം, തോട് സംരക്ഷണം, വനവത്കരണ പദ്ധതികള്‍, ചെക്ക് ഡാം, തൊഴിലുറപ്പ് പദ്ധതി മുഖേനയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വാട്ടര്‍ഷെഡ് മാനേജ്‌മെന്റ്, ഹരിതകേരളം, ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ ഫോട്ടോ, വീഡിയോ സഹിതം അപ്ലോഡ് ചെയ്യും. വെബ്‌സൈറ്റ് വിലാസം: https://jsactr.mowr.gov.in/
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം