നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ ഞായറാഴ്ചയുണ്ടായ ദുരന്തത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. നാല് ഇന്ത്യാക്കാരടക്കം 22 പേര്‍ അപകടത്തില്‍ ക്കൊല്ലപ്പെട്ടിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ സൈന്യം അറിയിച്ചു.രാവിലെ 9.30 ന് പൊഖാറയില്‍നിന്നു പറന്നുയര്‍ന്ന താര എയര്‍ലൈന്‍സ് വിമാനത്തിന് 15 മിനിറ്റിനകം എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. പിന്നീട് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അപകടം സംബന്ധിച്ച സൂചന ലഭിച്ചു. മണിക്കൂറുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് രക്ഷാസേന മുസ്താങ് ജില്ലയിലെ അത്യന്തം ദുഷ്‌കരമായ പര്‍വത മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ സമീപമെത്തിയത്. ഭൂപ്രകൃതിയും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളും നേപ്പാളില്‍ വിമാനയാത്രയെ അത്യന്തം അപകടകരമാക്കുന്നു. പുറമേയാണ് വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തത്. െപെലറ്റ്മാരുടെയും ക്രൂവിന്റെയും പരിചയക്കുറവും വിദഗ്ധ പരിശീലനത്തിന്റെ അഭാവവും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

Share
അഭിപ്രായം എഴുതാം