ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ്

കൊളംബോ: കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ് ഏര്‍പ്പെടുത്തി രാജ്യത്തെ പ്രധാനതുറമുഖം. പെട്രോള്‍ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊളംബോ ഡീപ് സീ കണ്ടെയ്നര്‍ പോര്‍ട്ടില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതെന്ന് ശ്രീലങ്ക പോര്‍ട്സ് അതോറിറ്റി ചെയര്‍മാന്‍ പ്രശാന്ത് ജയമന്ന പറഞ്ഞു. മറ്റു വാഹനങ്ങള്‍ ഒഴിവാക്കി സൈക്കിള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക സൈക്കിള്‍ ട്രാക്ക് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശ്രീലങ്കന്‍ തലസ്ഥാനത്തുള്ള തുറമുഖത്തിന് 1,160 ഏക്കര്‍ കരഭൂമിയാണുള്ളത്. ഇതിലൂടെയുള്ള ഏറ്റവും നീളമുള്ള റോഡ് നാലുകിലോമീറ്ററും.

Share
അഭിപ്രായം എഴുതാം