നേപ്പാള്‍ വിമാനാപകടം: 21 മൃതദേഹങ്ങള്‍ കിട്ടി

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ താര എയര്‍െലെന്‍സ് വിമാനത്തിലെ 21 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോഖ്രയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 9.55 ന് 22 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് മുസ്താങ് ജില്ലയില്‍ തകര്‍ന്നുവീണത്. ഇന്ത്യക്കാരായ നാലുപേരും വിമാനത്തില്‍ ഉണ്ടായിരുന്നു.വിമാനം പറന്നുയര്‍ന്ന് 12 മിനിട്ടിനുള്ളില്‍ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കാനഡയിലെ ഡ് ഹവിലന്‍ഡ് കമ്പനി നിര്‍മിച്ച വിമാനമാണിതെന്നാണ് ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്കിന്റെ വെബ്!!*!െസെറ്റില്‍ പറയുന്നത്. 40 വര്‍ഷം മുമ്പ് ആദ്യ യാത്ര നടത്തിയതാണെന്നും പറയുന്നു. 21 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അവശേഷിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും കരസേനാ വക്താവ് വ്യക്തമാക്കി. മുംെബെ സ്വദേശികളായ െവെഭവി തൃപാഠിയും അവരുടെ മുന്‍ ഭര്‍ത്താവും രണ്ടു മക്കളുമാണു വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍.വിവാഹമോചനം നേടിയപ്പോള്‍ എല്ലാവര്‍ഷവും ഉല്ലാസയാത്ര പോകണമെന്ന് കുടുംബ കോടതിയുടെ വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഇവര്‍ വിനോദ സഞ്ചാര കേന്ദ്രമായ പോഖ്രയില്‍ പോയത്. വിമാനം പര്‍വതത്തില്‍ ഇടിച്ചു ഛിന്നഭിന്നമായെന്നാണ് താര എയര്‍ വക്താവിന്റെ വാക്കുകള്‍. അപകടം നടന്നതിന്റെ നൂറു മീറ്റര്‍ ചുറ്റളവിലാണ് മൃതദേഹങ്ങള്‍ ചിതറിക്കിടന്നത്.

Share
അഭിപ്രായം എഴുതാം