സ്വർണ്ണ മൊത്തവ്യാപാരിയുടെ വീട്ടിൽ നിന്ന് 3 കിലോ സ്വർണം കവർച്ച നടത്തിയ പ്രതി പിടിയിൽ

തൃശ്ശൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ നടന്ന സ്വർണ കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജിനെ ചണ്ഡിഗഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണ മൊത്തവ്യാപാരിയായ ബാലന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയുമാണ് മോഷണം പോയിരുന്നത്.

2022 മെയ് മാസം12നാണ് ഗുരുവായൂർ തമ്പുരാൻപടിയിൽ കവർച്ച നടന്നത്. കവർച്ച നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. കൈയ്യിലെ ടാറ്റൂവും മുടിയുടെ നിറവും കണ്ട് പ്രതിയെ തിരിച്ചറിഞ്ഞു.സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ട സ്വർണവും പണവും കണ്ടെത്താൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു

Share
അഭിപ്രായം എഴുതാം