വിജയ്‌ ബാബു കൊച്ചിയിലെത്തിയാല്‍ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കും : സിറ്റി പോലീസ്‌ കമ്മീഷണര്‍

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവും ആയ വിജയ്‌ബാബു കൊച്ചിയിലെത്തിയാല്‍ അറസ്‌റ്റ്‌ ചെയ്യുമെന്ന്‌ കൊച്ചി സിറ്റി പോസലീസ്‌ കമ്മീഷണര്‍. സി.എച്ച്‌ നാഗരാജു. വിജയ്‌ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്‌ കമ്മീഷണറുടെ പ്രസ്‌താവന. വിജയ്‌ബാബു ഈ മാസം 30ന്‌ നാട്ടില്‍ തിരിച്ചെത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. തിരിച്ചെത്തുന്നതിന്റെ ടിക്കറ്റും മറ്റും അഭിഭാഷകന്‍ മുഖാന്തിരം കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ്‌ ഹൈക്കോതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്‌.

വിജയ്‌ബാബുവിന്റെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കിയിട്ടുണ്ട്‌. ലുക്കൗട്ട്‌ നോട്ടീസും പുറത്തിറങ്ങിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലെത്തിയാല്‍ ഇയാള അെറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കും. കോടതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും തുടര്‍ നടപടി സ്വീകരിക്കുക. ലുക്കൗട്ട്‌ നോട്ടീസുളളതിനാലാണ്‌ അറസ്‌റ്റ്‌ വിദേശത്തേക്ക്‌ കടക്കുന്നതിനും മറ്റും വിജയ്‌ബാബുവിന്‌ സഹായം നല്‍കിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു. അതിനിടെ വിജയ്‌ബാബുവിന്‌ ജാമ്യം നല്‍കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നടിയും കോടതിയെ സമീപിച്ചിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം