പാരീസ്: ഫ്രാന്‍സിലെ സൈനിക താവളത്തില്‍ കോഗ്നാക് എയര്‍ഷോയുടെ ഭാഗമായി നടന്ന വ്യോമാഭ്യാസത്തിനിടെ രണ്ട് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. സംഭവത്തില്‍ ആളപായമില്ല. ഞായറാഴ്ച നടന്ന കൂട്ടിയിടി വളരെ അപൂര്‍വമാണെന്ന് സൈനിക താവളത്തിന്റെ കമാന്‍ഡര്‍ കേണല്‍ നിക്കോളാസ് ലിയോട്ട് പറഞ്ഞു.കൂട്ടിയിടിയില്‍ രണ്ടു ജെറ്റുകളില്‍ ഒന്നിന്റെ മുകള്‍ഭാഗം അറ്റുപോയെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. അവശിഷ്ടങ്ങള്‍ അയല്‍ ഗ്രാമത്തിലെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു. സംഭവത്തില്‍ ഫ്രഞ്ച് സര്‍ക്കാരും വിമാനത്തിന്റെ നിര്‍മാതാക്കളായ ദസോ ഏവിയേഷനും അന്വേഷണത്തിന് ഉത്തരവിട്ടു.ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് റാഫേല്‍ വിമാനം ഈവിധം അപകടത്തില്‍പ്പെടുന്നത്.