കോട്ടയം ; മകള്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം മറ്റക്കരയില്‍ 2022 മെയ് 24 ചൊവ്വാഴ്‌ചയാണ് സംഭവം. കെഴുവന്‍കുളം താന്നിക്കതടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്. അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നും ഉച്ചക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ മകള്‍ ശാന്തയെ വെട്ടുകയായിരുന്നുവെന്നും അയല്‍വാസികള്‍ വ്യക്തമാക്കി.
വാക്കത്തികൊണ്ട് തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്തുതാമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ ശാന്തയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിയായ മകള്‍ രാജേശ്വരിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.