ഐ.പി.എല്‍: ഹാര്‍ദിക്കിന്റെ കരുത്തില്‍ ടൈറ്റന്‍സ്

മുംബൈ: ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ കടുത്ത ആരാധകര്‍ പോലും അത്രയൊന്നും പ്രതീക്ഷ പുലര്‍ത്താത്ത ഗുജറാത്ത് ടൈറ്റന്‍സാണ് ആദ്യമായി പ്ലേ ഓഫ് ഉറപ്പിച്ചതെന്നതാണ് ശ്രദ്ധേയം. അവസാന മത്സരങ്ങള്‍ക്കിറങ്ങും മുമ്പേ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ എട്ടുവിക്കറ്റിന്റെ തോല്‍വി വഴങ്ങിയായിരുന്നു ടീമിന്റെ ഐ.പി.എല്‍. അരങ്ങേറ്റം. രണ്ടാം മത്സരത്തില്‍ കടലാസില്‍ കരുത്തരായ ചെന്നൈയെ തകര്‍ത്ത് ടീം ആദ്യ വിജയം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്സ് ടീമുകളോടുള്ള തുടര്‍ത്തോല്‍വി ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കി. പിന്നീട് തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ വിജയം. 11-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടു തോറ്റെങ്കിലും തുടര്‍ന്നുള്ള മൂന്നു കളികളികളില്‍ ജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും. പരുക്കിന്റെ പിടിയില്‍നിന്നു മുക്തനായി ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമായതു മുംബൈ ഇന്ത്യന്‍സ് കൂടാരത്തില്‍നിന്നു ടീം ഉടമകള്‍ റാഞ്ചിയ ഹാര്‍ദിക് തന്നെ. 13 കളിയില്‍ നാലുവട്ടം അര്‍ധസെഞ്ചുറി കുറിച്ച ഹാര്‍ദിക്കിനൊപ്പം വെടിക്കെട്ട് ബാറ്റര്‍മാരായ രാഹുല്‍ തേവാത്തിയയും ഡേവിഡ് മില്ലറും ജയങ്ങളില്‍ നിര്‍ണായകമായി. പേസ് ബൗളിങ്ങില്‍ ഇന്ത്യന്‍ വെറ്ററന്‍ മുഹമ്മദ് ഷാമിക്കൊപ്പം ലോക്കി ഫെര്‍ഗൂസണും തിളങ്ങുന്നു. അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ ഓള്‍റൗണ്ട് മികവും ടീമിനു തുണയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →