മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ജന്മദിനാശംകളുമായി സ്വന്തം ഇച്ചാക്ക .

62 ന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുട പിറന്നാൾ ആശംസ. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് ലാലിന്റെ ഇച്ചാക്ക ആശംസകൾ അറിയിച്ചത്.
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്ന് മമ്മൂട്ടി കുറിച്ചത്. മോഹന്‍ലാലിന് ജന്മദിനാശംസയറിച്ച്‌ നിരവധി താരങ്ങളാണ് രംഗത്തെത്തിയട്ടുള്ളത്. അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, മഞജു വാര്യര്‍, സ്വാസിക, പൃഥ്വിരാജ്, മേജര്‍ രവി, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ വൈശാഖ് തുടങ്ങിയവരാണ് താരത്തിന് ആശംസയറിയിച്ചെത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഖത്തറില്‍ നിന്നുളള വീഡിയോ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. കേക്ക് മുറിക്കുന്ന താരത്തിന്റെ വീഡിയോയില്‍ ഭാര്യ സുചിത്രയും സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം