കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ നിര്‍മാണങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിന് സമീപം പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പാലം നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ട് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു വിദേശകാര്യ മന്ത്രാലയം. പാലം നിര്‍മ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം ചൈനീസ് നിയന്ത്രണത്തിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ചൈന നിര്‍മ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഞങ്ങള്‍ കണ്ടു. രണ്ടാമതൊരു പാലമാണ് നിര്‍മിക്കുന്നതെന്നും അല്ല, ആദ്യത്തെ പാലം വികസിപ്പിക്കുന്നതാണെന്നും ചില സൂചനകളുണ്ട്”-വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.ചൈനയുമായി നയതന്ത്ര – സൈനിക തലത്തില്‍ ചര്‍ച്ചനടത്തിവരികയാണെന്നും ഇത് തുടരുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയ സ്ഥലത്താണ് വീണ്ടും െചെന പാലം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയുടെ പാലം നിര്‍മ്മാണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Share
അഭിപ്രായം എഴുതാം