വിദ്യാഭ്യാസ അവകാശ നിയമം: യോഗം 20 മേയ്ന്

വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല കർത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗം 20 മേയ്ന് പൂജപ്പുര എസ്.സി.ഇ.ആർ.ടി. ഹാളിൽ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യോഗത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ റെനി ആന്റണി, സി. വിജയകുമാർ, ബി. ബബിത, പി.പി. ശ്യാമളാദേവി, സെക്രട്ടറി അനിത ദാമോദരൻ, രജിസ്ട്രാർ പി.വി. ഗീത തുടങ്ങിയവർ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് സംസ്ഥാന നോഡൽ ഓഫിസർ, ട്രാൻസ്പോർട്ട് കമ്മിഷണർ, എസ്.സി.ഇ.ആർ.ടി, സീമാറ്റ്, ആരോഗ്യ വകുപ്പ്, പട്ടികജാതി വകുപ്പ്, പട്ടിക വർഗ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ ഡയറക്ടർമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം