124 പെട്രോൾ പമ്പുകൾക്ക് സ്റ്റോപ്പ് മെമ്മോ

ലീഗൽ മെട്രോളജി വകുപ്പിന്റെ ക്ഷമത പദ്ധതിയുടെ ഭാഗമായി 1,144 പെട്രോൾ/ഡീസൽ പമ്പുകളിൽ പരിശോധന നടത്തി. നിയമാനുസൃത അളവിൽ നിന്ന് വ്യത്യാസം കണ്ട 124 യൂണിറ്റുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. വകുപ്പിന്റെ ജാഗ്രത പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് 50,352 വ്യാപരസ്ഥാപനങ്ങൾ പരിശോധിച്ചു. ന്യൂനതകൾ കണ്ട 3,864 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ന്യൂനതകൾ കണ്ട സ്ഥാപനങ്ങളിൽ തുടർന്ന് പരിശോധന നടത്തും. തുടർ പരിശോധനിയിൽ വീഴ്ച കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Share
അഭിപ്രായം എഴുതാം