ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിന് പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് കേന്ദ്ര മന്ത്രിസഭ അധികാരം നല്‍കി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം , ഹോള്‍ഡിംഗ് / മാതൃ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് നിക്ഷേപം വിറ്റഴിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനും (തന്ത്രപരമായ ഓഹരി വിറ്റഴിക്കലും തുച്ഛമായ ഓഹരി വില്‍പ്പനയും) അതല്ലെങ്കില്‍ അവരുടെ ഏതെങ്കിലും അനുബന്ധ സ്ഥാപനങ്ങള്‍ / യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിനും സംയുക്ത സംരംഭങ്ങളിലെ  ഓഹരികള്‍ വില്‍ക്കുന്നതിനുമുള്ള നിര്‍ദ്ദേശം അംഗീകരിച്ചു. ഹോള്‍ഡിങ്/മാതൃ പിഎസ്ഇകളുടെ ഓഹരി വിറ്റഴിക്കലിനും അനുബന്ധ സ്ഥാപനങ്ങള്‍/ യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിനും സംയുക്ത സംരംഭങ്ങളിലെ ഓഹരികള്‍ വില്‍ക്കുന്നതിനും ‘തത്വത്തില്‍’ അംഗീകാരം നല്‍കുന്നതിനു ബദല്‍ സംവിധാനത്തിനും മന്ത്രിസഭ അധികാരം നല്‍കി (മഹാരത്‌ന പിഎസ്ഇകളുടെ ഓഹരിവിറ്റഴിക്കല്‍ ഒഴികെ).  മാതൃ/ഹോള്‍ഡിങ് പിഎസ്ഇകളുടെ ഓഹരിവിറ്റഴിക്കല്‍/അടച്ചുപൂട്ടല്‍ പ്രക്രിയ അവലോകനം ചെയ്യാനും അധികാരം നല്‍കി.

 
പൊതുമേഖലാ സംരംഭങ്ങൾ  പിന്തുടരുന്ന നയപരമായ ഓഹരി വിറ്റഴിക്കല്‍ ഇടപാടുകള്‍/ അടച്ചുപൂട്ടലുകള്‍ ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ വിശാലമാകണം. ഇതു മത്സരാധിഷ്ഠിത ലേലം വിളിയുടെ തത്വങ്ങളെയും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശക തത്വങ്ങളെയും ടിസ്ഥാനമാക്കിയുള്ളതാകണം. നയപരമായ ഓഹരി വിറ്റഴിക്കലിനായി അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ ഡിഐപിഎഎം പുറപ്പെടുവിക്കും. അടച്ചുപൂട്ടലിനുള്ള നിര്‍ദേശങ്ങള്‍ ഡിപിഇ നല്‍കും. 

നിലവില്‍, മഹാരത്‌ന, നവരത്‌ന, മിനിരത്‌ന എന്നീ വിഭാഗങ്ങള്‍ക്ക് കീഴില്‍ ഹോള്‍ഡിംഗ്/മാതൃ പിഎസ്ഇകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് ചില അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തിക സംയുക്ത സംരംഭങ്ങളും പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനും അറ്റാദായത്തിന്റെ പരിധികള്‍ക്കു വിധേയമായി ലയനം/ഏറ്റെടുക്കല്‍ നടത്തുന്നതിനും ഇക്വിറ്റി നിക്ഷേപത്തിനുമായാണ് ഈ അധികാരങ്ങള്‍. എങ്കിലും, മഹാരത്‌ന പിഎസ്ഇകള്‍ക്ക് അവരുടെ അനുബന്ധ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തത്തിന്റെ തുച്ഛമായ ഓഹരി വിറ്റഴിക്കലിനായുള്ള ചില പരിമിത അധികാരങ്ങള്‍ ഒഴികെ, ബോര്‍ഡുകള്‍ക്ക് ഓഹരിവിറ്റഴിക്കലിനും അവരുടെ അനുബന്ധസ്ഥാപനങ്ങള്‍/ യൂണിറ്റുകള്‍/ ജെവികളിലെ ഓഹരികള്‍ അവസാനിപ്പിക്കുന്നതിനും അധികാരമില്ല. അതിനാല്‍, ഹോള്‍ഡിംഗ്/പാരന്റ് സിപിഎസ്ഇകള്‍ക്ക് പ്രവര്‍ത്തനമേഖല/അത്തരം അനുബന്ധ സ്ഥാപനങ്ങളില്‍ വിന്യസിച്ച മൂലധനം തുടങ്ങിയവ പരിഗണിക്കാതെ, ഓഹരി വിറ്റഴിക്കലിനും അനുബന്ധ സ്ഥാപനങ്ങള്‍/യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിനും ജെവിയിലെ ഓഹരിവില്‍പ്പനയ്ക്കും ക്യാബിനറ്റിന്റെയോ സിസിഇഎയുടെയോ അംഗീകാരം ആവശ്യമാണ്. 2021ലെ പുതിയ പിഎസ്ഇ നയത്തിന്റെ സത്തയ്ക്ക് അനുസൃതമായി ഗവണ്‍മെന്റ് പിഎസ്ഇകളുടെ സാന്നിധ്യം കുറയ്ക്കുന്നതിനും പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍ക്കും ഈ തീരുമാനത്തിലൂടെ ഈ കാര്യത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.

 തീരുമാനങ്ങള്‍ എടുക്കുന്നതിനും ഹോള്‍ഡിംഗ് പിഎസ്ഇകളുടെ ഡയറക്ടര്‍ ബോര്‍ഡിന് കൂടുതല്‍ സ്വയംഭരണാവകാശം അനുവദിച്ചുകൊണ്ട് പിഎസ്ഇകളുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കാനും അനുബന്ധ സ്ഥാപനങ്ങള്‍/ യൂണിറ്റുകള്‍ അല്ലെങ്കില്‍ സംയുക്ത സംരംഭങ്ങൾ  എന്നിവയിലെ നിക്ഷേപത്തില്‍ നിന്ന് സമയബന്ധിതമായി നിലവിലുള്ളതിന് ശുപാര്‍ശ ചെയ്യുന്നതിനുമാണ്  നിര്‍ദ്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്. അത്തരം അനുബന്ധ സ്ഥാപനങ്ങള്‍/യൂണിറ്റുകള്‍/ സംയുക്ത സംരംഭങ്ങൾ എന്നിവയിലെ അവരുടെ നിക്ഷേപം ഉചിതമായ സമയത്ത് ധനസമ്പാദനത്തിന് അവരെ പ്രാപ്തരാക്കും. അതല്ലെങ്കില്‍ നഷ്ടമുണ്ടാക്കുന്നതും കാര്യക്ഷമമല്ലാത്തതുമായ അനുബന്ധസ്ഥാപനങ്ങള്‍/യൂണിറ്റ്/സംയുക്ത സംരംഭങ്ങൾ യഥാസമയം അടച്ചുപൂട്ടാന്‍ സഹായിക്കും. ഇത് വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും പാഴാകുന്ന പ്രവര്‍ത്തന/സാമ്പത്തിക ചെലവുകള്‍ ലാഭിക്കുന്നതിനും പൊതുമേഖലാ സംരംഭങ്ങളെ സഹായിക്കും.

Share
അഭിപ്രായം എഴുതാം